ഇന്‍ഡിഗോ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായി

Advertisement

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പറ്റ്നയിലേക്ക് പുറപ്പെടാന്‍ ഇന്‍ഡിഗോ എ320 നിയോ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.

വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ മറ്റൊരു സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വിമാനത്തിന്റെ അടിയിലൂടെ പോകാന്‍ ശ്രമിച്ചതാണ് അപകടഭീതി ഉണ്ടാക്കിയത്. തലനാരിഴയ്ക്കാണ് വിമാനത്തിന്റെ മുന്‍പിലെ ടയറുമായുള്ള കൂട്ടിയിടി ഒഴിവായത്. വിമാനത്തിന്റെ മുന്‍പിലെ ടയറിന് മുന്നിലാണ് കാര്‍ നിര്‍ത്തിയത്. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.