ചെന്നൈ : സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ വിദഗ്ധരായ ഐടി വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് പൊലീസ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എത്തിക്കൽ ഹാക്കിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയ ഇൻഫർമേഷൻ ടെക്‌നോളജി വിദ്യാർത്ഥികളെ കൂടി ഇതോടെ അന്വേഷണ സംഘത്തിൽ സഹായത്തിനായി ഉൾപ്പെടുത്തും.
പുതിയ തീരുമാനത്തിന്റെ ഭാഗമായി പൊലീസ് ഇതിനോടകം വിദ്യാർത്ഥികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവത്ക്കരണവും തുടങ്ങി. സോഷ്യൽ മിഡിയയിൽ സജീവമായി ഇടപെടുന്ന കോളജ് വിദ്യാർത്ഥികളെ ആണ് മുഖ്യമായും ഇതിനായി പരിഗണിക്കുന്നത്.
ഐടി, സോഫ്റ്റ്‌വെയർ കോഴ്‌സുകൾ, ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് കോഴ്‌സുകൾ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ എങ്ങനെ തിരിച്ചറിയാമെന്ന് പൊലീസിനെ സഹായിക്കാൻ ഇവർക്ക് കഴിയും.