ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച്‌ ഭീകരൻ യാസിൻ മാലിക്ക്

Advertisement

ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച്‌ ഭീകരൻ യാസിൻ മാലിക്ക്
ന്യൂഡൽഹി: ജയിലിനുള്ളിലെ നിരാഹാര സമരം അവസാനിപ്പിച്ച്‌ ഭീകരൻ യാസിൻ മാലിക്ക്. ദിവസങ്ങൾ പിന്നിട്ടിട്ടും യാസിൻ നൽകിയ അപേക്ഷ കേന്ദ്രസർക്കാർ പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് സ്വമേധയാ സമരം അവസാനിപ്പിച്ചത്.

10 ദിവസങ്ങൾക്ക് മുൻപാണ് യാസിൻ മാലിക്ക് തീഹാർ ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചത്.

ജയിൽ അധികൃതരാണ് നിരാഹാരം അവസാനിപ്പിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. അപേക്ഷയിൽ കേന്ദ്രസർക്കാർ പ്രതികരിക്കാത്ത പശ്ചാത്തലത്തിൽ യാസിൻ മാലിക്ക് ആവശ്യം അഭിഭാഷകർ മുഖേന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിരാഹാരം അവസാനിപ്പിച്ച സാഹചര്യത്തിൽ ഇയാളെ തിരികെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റും.

ജൂലൈ 22 നായിരുന്നു കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസിൻ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നാലെ ഇയാളെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സവേണ്ടെന്ന് ഡോക്ടർമാർക്ക് എഴുതി നൽകിയതിനെ തുടർന്ന് യാസിനെ തിരികെ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലിലെ മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ റൂമിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.

Advertisement