ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് എൻജിനിയർ, ട്രെയിനിഎൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ തസ്തികകളിലാണ് അവസരം. കൊച്ചിയിൽ പ്രോജക്ട് എൻജിനിയറുടെ 21 ഒഴിവുണ്ട്. കരാർ നിയമനമാണ്.

ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവിലേക്കും അപേക്ഷിക്കാം.


ഒഴിവുകൾ

എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.വിൽ ട്രെയ്നി എൻജിനിയർ-I തസ്തികയിൽ 80 ഒഴിവും (ഇ.സി.ഇ.-54, മെക്കാനിക്കൽ-20,ഇ.ഇ.ഇ.-4, സി.എസ്.-2), പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ 70 ഒഴിവുമാണ് (ഇ.സി.ഇ.-44, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി. എസ്.-2) ഉള്ളത്. നേവൽ സിസ്റ്റംസ് എസ്.ബി.യു.വിൽ പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ കൊച്ചിയിൽ 21 ഒഴിവും (കംപ്യൂട്ടർ സയൻസ്-20, ഇ.സി.ഇ.-1) പോർട്ട് ബ്ലെയറിൽ ഒരു ഒഴിവും (ഇ.സി.ഇ.) ഉണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടിനൽകും.


യോഗ്യത

നാലുവർഷത്തെ ഫുൾടൈം ബി.എസ്‌സി. (എൻജിനിയറിങ്)/ബി.ഇ./ബി.ടെക്. എൻജിനിയറിങ്. ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതി. ട്രെയിനി എൻജിനിയർക്ക് ആറ് മാസത്തെയും പ്രോജക്ട് എൻജിനിയർക്ക്രണ്ടുവർഷത്തെയും പ്രവർത്തനപരിചയം വേണം.

പ്രായപരിധി: ട്രെയിനി എൻജിനിയർക്ക് 28 വയസ്സ്, പ്രോജക്ട് എൻജിനിയർക്ക് 32 വയസ്സ്. (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക്അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം
ട്രെയിനി എൻജിനിയർക്ക് 30,000 രൂപയും പ്രോജക്ട് എൻജിനിയർക്ക് 40,000 രൂപയുമാണ് ആദ്യവർഷത്തെ ശമ്പളം. തുടർന്നുള്ള ഓരോ വർഷവും 5000 രൂപ അധികം ലഭിക്കും.


അപേക്ഷ

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bel-india.in കാണുക. അവസാന തീയതി: എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.- ഓഗസ്റ്റ്-3,

നേവൽ സിസ്റ്റംസ്എസ്.ബി.യു.- ഓഗസ്റ്റ് 4.

വിമുക്തഭടന്മാർക്ക്‌ അവസരം

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ ബെംഗളൂരുവിലെ നേവൽ സിസ്റ്റം എസ്.ബി.യു.വിൽ സീനിയർ അസിസ്റ്റന്റ് എൻജിനിയറുടെ16 ഒഴിവിലേക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ലക്ഷദ്വീപിലും അന്തമാൻ നിക്കോബാർ ദ്വീപിലുമാണ് അവസരം. അപേക്ഷ തപാൽ വഴിസമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്-11. കൂടുതൽ വിവരങ്ങൾക്ക്: www.bel-india.in സന്ദർശിക്കുക

Advertisement