ഹിജാബ് നിരോധനം: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കും

Advertisement


ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വൈകാതെ പരിഗണിക്കാമെന്ന് വീണ്ടും ചീഫ് ജസ്റ്റിസ്. ഹര്‍ജികള്‍ മാര്‍ച്ചില്‍ നല്‍കിയതാണെന്നും പരിഗണിക്കുന്ന തീയതിയെങ്കിലും കിട്ടിയാല്‍ നന്നായിരുന്നുവെന്നുമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മീനാക്ഷി അറോറ കോടതിയില്‍ വ്യക്തമാക്കിയത്.

ജഡ്ജിമാരില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളത് കൊണ്ടാണ് വൈകിയതെന്നും ഉടന്‍ തന്നെ കേസ് ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.