35കാരിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നയാക്കി വഴിയില്‍ ഉപേക്ഷിച്ചു

Advertisement

മുംബൈ; 35കാരിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നയായി വഴിയില്‍ ഉപേക്ഷിച്ചു. ചോരവാര്‍ന്ന നിലയിലാണ് ഇവരെ പാതയോരത്ത് കണ്ടെത്തിയത്.

മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത് എന്ന് യുവതി വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പിന്നീട് ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘടത്തെ നിയോഗിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉത്തരവിട്ടു. മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കാണ് അന്വേഷണസംഘത്തിന്റെ മേല്‍നോട്ടം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണം വേഗത്തിലാക്കാന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. സഹോദരന്റെ വീട്ടിലേക്ക് പോകും വഴിയാണ് യുവതി ആക്രമിക്കപ്പെട്ടത്. ഇതിന് തലേ ദിവസം അന്തരവളരുമായി ഇവര്‍ വഴക്കിട്ടിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞാണ് ആദ്യ പ്രതി ഇവരെ പരിചയപ്പെട്ടത്. ശ്രീരാം ഉര്‍ക്കൂഡെ എന്ന ഇയാള്‍ കഴിഞ്ഞ മാസം മുപ്പത് മുതല്‍ ഇവരെ തടവില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് ഇവരെ ദേശീയ പാതയ്ക്കരികില്‍ വനത്തില്‍ ഉപേക്ഷിച്ചു. ഇവര്‍ അവിടെ നിന്ന് സഹോദരന്റെ വീടിന് സമീപമെത്തി. ഇവിടെ വച്ചാണ് രണ്ടാം പ്രതി ലൂക്ക അശോക് സര്‍വെ സഹായിക്കാമെന്ന് പറഞ്ഞ് ഇവരോട് അടുത്ത് കൂടിയത്. പിന്നീട് ഇയാളും മൂന്നാം പ്രതിയ മുഹമ്മദ് അന്‍സാരിയും ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്തു.