നടുക്കടലില്‍ മല്‍സ്യബന്ധന ബോട്ടുമുങ്ങുന്ന ദയനീയ ദൃശ്യം

Advertisement

മംഗളൂരു. പണമ്പൂരിൽ മത്സ്യബന്ധന ബോട്ട് നടുക്കടലിൽ മുങ്ങി. മംഗളൂരു ഉർവ സ്വദേശി കൃഷ്‌ണകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മംഗളൂരു തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്.

ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും മറ്റൊരു ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി. യന്ത്ര തകരാറാണ് അപകട കാരണം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നു

Advertisement