ന്യൂഡൽഹി: ഓഗസ്റ്റിൽ 19 ബാങ്ക് അവധികളുണ്ട് ഇതിൽ ആറെണ്ണം വാരാന്ത്യ അവധികളും മറ്റ് പ്രാദേശിക അവധികളുമാണ്.
അവധി ദിവസങ്ങൾ ഓരോ സംസ്ഥാനത്തിനും ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. എന്നാൽ ഓഗസ്റ്റ് 15-ന് രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിരിക്കും. അത് കൊണ്ട് തന്നെ ഇത്രയും കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ബാങ്ക് അവധിയും ബാധകമായ സ്ഥലങ്ങളും പൂർണ്ണമായ ലിസ്റ്റ്
8 ഓഗസ്റ്റ്, 2022: മുഹറം (അഷൂറ) – ജമ്മു
9 ഓഗസ്റ്റ്, 2022: മുഹറം (അഷൂറ) – അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, റായ്പൂർ, റാഞ്ചി
11 ഓഗസ്റ്റ്, 2022: രക്ഷാ ബന്ധൻ – അഹമ്മദാബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ജയ്പൂർ, ഷിംല
2022 ഓഗസ്റ്റ് 12: രക്ഷാ ബന്ധൻ – കാൺപൂർ, ലഖ്‌നൗ
2022 ഓഗസ്റ്റ് 13: ദേശസ്‌നേഹികളുടെ ദിനം – ഇംഫാൽ, രണ്ടാം ശനിയാഴ്ച
2022 ഓഗസ്റ്റ് 14: രണ്ടാം ഞായറാഴ്ച
2022 ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം – ഇന്ത്യയൊട്ടാകെ
2022 ഓഗസ്റ്റ് 16: പാഴ്‌സി പുതുവത്സരം (ഷഹെൻഷാഹി) – ബേലാപൂർ, മുംബൈ, നാഗ്പൂർ
2022 ഓഗസ്റ്റ് 18: ജന്മാഷ്ടമി – ഭുവനേശ്വർ, ഡെറാഡൂൺ, കാൺപൂർ, ലഖ്‌നൗ
19 ഓഗസ്റ്റ്, 2022: ജന്മാഷ്ടമി (ശ്രാവണ വാദ്-8)/ കൃഷ്ണ ജയന്തി – അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ഗാംഗ്ടോക്ക്, ജയ്പൂർ, ജമ്മു, പട്ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല
2022 ഓഗസ്റ്റ് 20: ശ്രീകൃഷ്ണ അഷ്ടമി – ഹൈദരാബാദ്
2022 ഓഗസ്റ്റിലെ വാരാന്ത്യ അവധി ദിനങ്ങൾ:
ഞായർ: ഓഗസ്റ്റ് 7
രണ്ടാം ശനിയാഴ്ച: ഓഗസ്റ്റ് 13
ഞായർ: ഓഗസ്റ്റ് 14
ഞായർ: ഓഗസ്റ്റ് 21
നാലാം ശനി: ഓഗസ്റ്റ് 27
ഞായർ: ഓഗസ്റ്റ് 28
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട്, ഹോളിഡേ, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ടുകൾ ക്ലോസിംഗ് എന്നിവ ഉൾപ്പെടെ മൂന്ന് വിഭാഗങ്ങൾക്ക് കീഴിലാണ് ഓരോ വർഷവും ബാങ്ക് അവധികൾ നിശ്ചയിക്കുന്നത്.