ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു

Advertisement

ന്യൂഡൽഹി : നിഹാൽ വിഹാർ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഒരു ഇ-റിക്ഷ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.

ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. അതേസമയം സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 287, 304 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി സ്ഥലം സീൽ ചെയ്തിട്ടുണ്ട്.

Advertisement