അയൽവാസിയുടെ തത്ത വല്ലാത്ത ശല്യം; പരാതിയുമായി 72കാരൻ

Advertisement

പൂനെ: അയൽവാസിയുടെ തത്തക്കെതിരെ പരാതിയുമായി 72 വയസുകാരൻ. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാട്ടി പൂനെ സ്വദേശിയാണ് പരാതിപ്പെട്ടത്.

തത്തയുടെ ഉടമയ്ക്കെതിരെ കേസെടുത്തു എന്നും വേണ്ട നടപടികൾ സ്വീകരിക്കും എന്നും പൊലീസ് വ്യക്തമാക്കി.പൂനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനിലാണ് 72കാരനായ സുരേഷ് ഷിൻഡെ പരാതി നൽകിയത്.

ശിവാജി നഗറിലെ പാർപ്പിട സമുച്ചയത്തിലാണ് ഇയാൾ താമസിക്കുന്നത്. തത്തയും ഉടമയായ അക്ബർ അംജദ് ഖാനും ഇയാളുടെ തൊട്ടടുത്ത വീട്ടിലുമാണ് താമസം. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് പരാതിയിൽ പറയുന്നു.

ഭയപ്പെടുത്തൽ, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.