മാനസിക വെല്ലുവിളി നേരിടുന്ന ബലാത്സംഗ അതിജീവിതയുടെ ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുമതി നിഷേധിച്ചു

Advertisement


മുംബൈ: ബലാത്സംഗ അതിജീവിതയുടെ എട്ടരമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നിഷേധിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പെണ്‍കുട്ടി മാനസിക വിഭ്രാന്തി നേരിടുന്ന വ്യക്തിയുമാണ്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെമോശമാണെന്ന മെഡിക്കല്‍സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ എസ് വി ഗംഗാപൂര്‍വാല, ആരിഫ് സാലെ ഡോക്ടര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കുഞ്ഞ് ജനിക്കട്ടെയെന്നും കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രസവ സമയത്ത് അന്വേഷണോദ്യഗസ്ഥര്‍ ഹാജരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രസവ സമയത്ത് തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഇത് സഹായകമാകുമെന്നും വിചാരണ സമയത്ത് ഇത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി കഴിഞ്ഞ മാസം ഹര്‍ജി നല്‍കിയത്.

Advertisement