ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് റിപ്പോര്‍ട്ട്. നിത്യവും കുട്ടികള്‍ക്കെതിരെ നിരവധി കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്.
ഹരിയാനയിലാണ് കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. നിത്യവും ശരാശരി 13 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബിലാകട്ടെ നിത്യവും ആറ് കുറ്റകൃത്യങ്ങള്‍ വീതം കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട്.
പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് കൂട്ടികള്‍ക്കെതിരെ 34 ലൈംഗിക ചൂഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.