കുളിമുറിയിലിരുന്ന് കളിച്ച മൂന്ന് വയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം

Advertisement


ഹൈദരാബാദ്: അച്ഛന്റെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരി ആശുപത്രിയില്‍. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ മകളാണ് ആശുപത്രിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അച്ഛനെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുളിമുറിയില്‍ കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ അച്ഛന്‍ തവി കൊണ്ട് പൊതിരെ തല്ലുകയായിരുന്നു. കുട്ടിയെ മര്‍ദ്ദി്ക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ നിലത്തേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചതായും അമ്മയുടെ പരാതിയിലുണ്ട്.
പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അച്ഛനെതിരെ വധശ്രമവും ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

2015ലാണ് പരാതിക്കാരിയായ സ്ത്രീയും പ്രതിയും വിവാഹിതരായത്. മര്‍ദ്ദനമേറ്റ് ചികിത്സയിലുള്ള കുട്ടി ഉള്‍പ്പെടെ ഇവര്‍ക്ക് നാല് പെണ്‍മക്കളാണ് ഉള്ളത്. പരാതിക്കാരി എട്ടുമാസം ഗര്‍ഭിണിയാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് ഇവരുടെ ബന്ധുവായ യുവതിയും മൊഴി നല്‍കിയിട്ടുണ്ട്.

Advertisement