ചര്‍ച്ചയായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്; ബിജെപിയും സഖ്യകക്ഷികളും ഒരു ലഘുചരിത്രം, എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്

Advertisement

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് ആണ്ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ -മാധ്യമ രംഗങ്ങളിലും ചര്‍ച്ച ആയിരിക്കുന്നത്. ബിജെപിയും സഖ്യകക്ഷികളും ഒരു ലഘു ചരിത്രം എന്ന തലക്കെട്ടോടെയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിഹാറില്‍ നിതീഷ് കുമാര്‍ സഖ്യം വിട്ടതിന് പിന്നാലെയാണ് സര്‍ദേശായിയുടെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപിയെ ഇപ്പോള്‍ പ്രാദേശിക സഖ്യകക്ഷികള്‍ ഏറെ ഭയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ട്വീറ്റ് ചൂണ്ടിക്കാട്ടുന്നു. കാരണം ശിവസേന പിളര്‍ന്നു, അകാലിദള്‍ ദുര്‍ബലമായി. എഐഎഡിഎംകെ പിളര്‍ന്നു, ടിഡിപി ദുര്‍ബലമായി. എംജിപി ഇല്ലാതായി. എജിപി പാര്‍ശ്വത്കരിക്കപ്പെട്ടു, എല്‍ജെപി പിളര്‍ന്നു. ഐഎന്‍എല്‍ഡി ദുര്‍ബലമായി. പിഡിപി എന്‍സി കടുത്ത പോരാട്ടത്തില്‍. എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. കഥയുടെ ഗുണപാഠം: ആധിപത്യ പാര്‍ട്ടിയായ ബിജെപിക്ക് മോശം വാര്‍ത്തകളാണ് പ്രാദേശിക പങ്കാളികള്‍ക്ക് നല്‍കാനുള്ളത്.

ഇതിന്റെ താഴെ വരുന്ന കമന്റുകളും രസകരമാണ്. കോണ്‍ഗ്രസിലെ വാതില്‍കാക്കുന്നവര്‍ ഉണര്‍ന്നു എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. അയാളും അയാളുടെ ദുര്‍മന്ത്രവാദിയായ ഭാര്യയും കെജരിയെ പിന്തുണയ്ക്കുന്നു. അവര്‍ ബിജെപിയെയും ആര്‍എസ്എസിനെയുംകാള്‍ ഗാന്ധിമാരെ വെറുക്കുന്നുവെന്നുമാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

അതേസമയം മറ്റൊരാള്‍ രാജ്ദീപിനെയാണ് വിമര്‍ശിച്ചിരിക്കുന്നത്. നിങ്ങളുടെ ഡിപി ഏതായാലും സന്തുലിതത്വം പാലിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഗാന്ധിജിയും ത്രിവര്‍ണപതാകയുമാണ് രാജ് ദീപിന്റെ ഡിപി.

ഇഡി, സിബിഐ പ്രശ്‌നങ്ങള്‍, സുരക്ഷിതത്വം തേടുക എന്നും ഒരാള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇങ്ങനെ നിരവധി രസകരമായ കമന്റുകള്‍ ഇതില്‍ വന്ന് നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Advertisement