കന്നുകാലിക്കടത്ത് കേസ്: ബംഗാളിൽ മമതയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ

Advertisement

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസിൽ അറസ്റ്റ് ചെയ്ത് സിബിഐ.

തൃണമൂൽ കോൺഗ്രസ് ബിർബം ജില്ലാ അധ്യക്ഷനും മമതയുടെ അടുത്ത അനുയായിയുമായ അനുബ്രത മൊണ്ഡലിനെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്.

2020-ൽ ആണ് കേസ് സിബിഐ ഏറ്റെടുത്തത്. പത്തുതവണ സമൻസ് അയച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിർത്തിക്കപ്പുറം കന്നുകാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണ് കേസെയുത്തത്.

കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഗൺമാൻ സൈഗാൾ ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.