ശ്രീനഗർ: ഭീകരബന്ധം കണ്ടെത്തിയതിനെത്തുടർന്ന് ജമ്മുകശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ട് ലഫ്.ഗവർണർ മനോജ് സിൻഹ.
ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകൻ ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അർസൂമന്ദ് ഖാൻ (2011 ബാച്ച് ജമ്മു കശ്മീസ്റ്റിറ്റ്യൂട്ട് ഐടി മാനേജർ), മുഹീത് അഹമ്മദ് ഭട്ട് (കശ്മീർ സർവകലാശാല ശാസ്ത്രജ്ഞൻ), മജീദ് ഹുസൈൻ ഖാദ്രി (കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രഫസർ) എന്നിവരെയാണ് പുറത്താക്കിയത്.
അസ്ബ അർസൂമന്ദ് ഖാന് പല തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ജമ്മുകാശ്മീർ സർക്കാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് സർക്കാർ വ്യക്തമാക്കി.