ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി;മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്

Advertisement

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സന ജില്ലയില്‍ ബിജെപിയുടെ ഹര്‍ ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. റാലിയ്ക്കിടെ തെരുവ് പശു ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു.

പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.