വിഎല്‍സി മീഡിയ പ്ലെയര്‍ ആപ്ലിക്കേഷന് ഇന്ത്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്

Advertisement

മള്‍ട്ടി മീഡിയ ആപ്ലിക്കേഷനായ വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വിഡിയോലാന്‍ വികസിപ്പിച്ച വിഎല്‍സി ചൈനീസ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ നിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരോ കമ്പനിയോ ഇതു സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു മാസം മുമ്പു തന്നെ വിഎല്‍സിയുടെ നിരോധനം പ്രാബല്യത്തില്‍ വന്നതായും എന്നാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണുകളില്‍ ഇതു പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കിങ് ഗ്രൂപ്പ് ആയ സിസാഡ ഗാഡ്ഗറ്റുകളിലേക്ക് മാല്‍വെയറിനെ കടത്തിവിടാന്‍ വിഎല്‍സി ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. ഇതുവരെ ഇന്ത്യന്‍ ഫോണുകളില്‍നിന്ന് ഹാക്കര്‍മാര്‍ വിവരം ചോര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Advertisement