സിനിമാപ്രവര്‍ത്തകയെ പീഡിപ്പിച്ച വ്യവസായിയെതേടി പൊലീസ്

Advertisement

ബെംഗളൂരു: സിനിമാ മേഖലയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയെ വ്യവസായി ഹോട്ടല്‍ മുറിയില്‍വെച്ചു പീഡിപ്പിച്ചു.
യുവതി ബെംഗളൂരു കുബോണ്‍ പാര്‍ക്കിലെത്തി പീഡന പരാതി നല്‍കി.

യുവതിയെ ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷരത ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുയെന്നാണ് പരാതി. സംഭവശേഷം ഒളിവിലായ പ്രതിയെ പോലീസ് ഊര്‍്ജിതമായി അന്വേഷി്കകുകയാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടൈന്നാണ് സൂചന.
യുവതിയുടെ അകന്ന ബന്ധുവാണ് വ്യവസായി യുവതി സാമ്ബത്തിക സഹായത്തിനാണ് വ്യവസായിയെ സമീപിച്ചത്. സംഗരംഭത്തിനു പിന്തുണ നല്‍കിയ വ്യവസായി പിന്നീട് മറ്റു കാര്യങ്ങള്‍ സംസാരിക്കാനായി യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
ബന്ധുവായതുകൊണ്ടു തന്നെ യാതൊരു സംശയത്തിനും വഴിവെയ്ക്കാതെയാണ് വ്യവസായി സാഹചര്യം മുതലെടുത്തത്. യുവതിയെ ബലമായി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം യുവതിയുടെ മാനസീക നില തകര്‍ന്നിരുന്നുവെന്നും അതിനു നാലുദിസത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയത്. സംഭവം ഓഗസ്റ്റ് 6നാണ് നടന്നത് പരാതി നല്‍കിയത് ഓഗസ്റ്റ് 10നും. സംഭവത്തില്‍ പോലീസ് കേസ്സെടുത്തു വ്യവസായിക്കായി ഊര്‍ജ്ജിതമായി പരിശോധന നടത്തുകയാണ്.

Advertisement