ഇന്ത്യ അറ്റ് 75′: കടലിനടിയിലും ഉയർന്ന് പൊങ്ങി ഇന്ത്യൻ പതാക, രാജ്യത്തിന് അഭിമാനമായി അരവിന്ദ് തരുൺ
ചെന്നൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനത്തിനു മാറ്റുകൂട്ടാൻ കടലിൽ 75 അടി താഴ്ചയിൽ ദേശീയ പതാക ഉയർത്തി പ്രശസ്ത സ്‌ക്യൂബാ ഡൈവർ അരവിന്ദ് തരുൺ ശ്രീ.
നീണ്ടപതിനാറു വർഷമായി ‘അണ്ടർ വാട്ടർ ഫ്‌ലാഗ് ഹോയ്‌സറ്റിംഗ്’ നടത്തിവരികയാണ് ഈ സാഹസികൻ. കഴിഞ്ഞ വർഷം കടലിൽ 60 അടിയിൽ ദേശീയ പതാക ഉയർത്തിയാണ് അരവിന്ദ് സ്വതന്ത്ര ദിനം ആഘോഷിച്ചത്. ഈ വർഷം അത് 75അടിയാണ്. ജന്മസ്ഥലമായ ചെന്നൈയിലാണ് ഈ പ്രശസ്ത സ്‌ക്യൂബാ ഡൈവരുടെ വെള്ളത്തിടയിലെ സാഹസിക പ്രവർത്തനങ്ങൾ.
ടെംപിൾ അഡ്വഞ്ചർ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്യൂബാ ട്രെയിനിങ് സെന്റർ വഴി ഒരുപാട് പേർക്ക് സ്‌ക്യൂബാ ഡൈവിഗിൽ പരിശീലനം നല്കുന്നതിനോടൊപ്പം വിവിധ രീതിയിലുള്ള, കൗതുകമാർന്ന ആഘോഷങ്ങളും കടലിനടിയിൽ അരവിന്ദും സംഘവും നടത്താറുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മാരേജ് നടത്തിയത് അരവിന്ദും സ്‌ക്യൂബാ ഡൈവിങ് സംഘവും ചേർന്നാണ്, അതും വളരെ പരമ്പരാഗതമായും ചടങ്ങുകൾ ഒന്നും തെറ്റിക്കാതെയും ഭംഗിയായിട്ടായിരുന്നു നടത്തിയിരുന്നത്.