ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും യമുനാ നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ള എല്ലാവരെയും ഒഴിപ്പിച്ചു.
ന്യൂഡൽഹി-നോയിഡ പാതയിലെ മയൂർ വിഹാറിൽ 3,000 ത്തോളം പേരാണ് റോഡരികിൽ ദുരിതത്തിലായത്.അവരിൽ ഭൂരിഭാഗവും കൃഷിയിലും കന്നുകാലി വളർത്തലിലും ഏർപ്പെട്ടിരിക്കുന്നവരാണ്.
കൃഷിയിടങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വിളകൾ പാകമായിട്ടില്ലെങ്കിലും പറിച്ചെടുത്ത് വിൽക്കാൻ കർഷകർ ശ്രമിക്കുകയാണ്. കന്നുകാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് പോകാൻ കഴിയാത്തതിനാൽ മയൂർ വിഹാറിലെ വഴിയോരങ്ങളിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ.. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.
ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും തുടർച്ചയായി പെയ്യുന്ന മഴയും യമുനാ നദി കരകവിഞ്ഞൊഴുകാൻ കാരണമായി .ജലനിരപ്പ് 205.99 മീറ്ററിലെത്തി