രാജ്യത്തെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ ഓടിത്തുടങ്ങി, സൂപ്പര്‍ വാസുകിയുടെ നീളം മൂന്നര കിലോമീറ്റര്‍

Advertisement

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിന്റെ ആദ്യ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. മൂന്നര കിലോമീറ്ററാണ് സൂപ്പര്‍ വാസുകി എന്ന് പേരിട്ടിരിക്കുന്ന ഈ കൂറ്റന്‍ ട്രെയിന്റെ നീളം. ആറ് ലോക്കോ പൈലറ്റുമാരാണ് ഈ ട്രെയിനിന് ഉള്ളത്.

295 വാഗണുകള്‍, 25962 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷി, ആദ്യ യാത്രയില്‍ തന്നെ ഏറ്റവും കൂടുതല്‍ കല്‍ക്കരി വഹിച്ചാണ് ചരിത്രത്തില്‍ ഇടം നേടിയത്. മൂവായിരം മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയത്തെ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള കല്‍ക്കരി ഒറ്റയാത്രയില്‍ കൊണ്ടുപോകാന്‍ ഈ സൂപ്പര്‍ വാസുകിക്ക് സാധിക്കും. നിലവില്‍ കല്‍ക്കരി വഹിക്കുന്ന ചരക്കു തീവണ്ടികളുടെ മൂന്നിരട്ടിയാണ് സൂപ്പര്‍ വാസുകിയുടെ വാഹക ശേഷി.

ഭിലായില്‍ നിന്ന് കോര്‍ബയിലേക്ക് ആയിരുന്നു ട്രെയിനിന്റെ ആദ്യ യാത്ര. ഒരു സ്‌റ്റേഷന്‍ കടന്ന് പോകാന്‍ നാല് മിനിറ്റാണ് ഈ പടുകൂറ്റന്‍ തീവണ്ടിക്ക് വേണ്ടത്. മറ്റ് തീവണ്ടികളെ ബാധിക്കാത്ത രീതിയിലാണ് റെയില്‍വേ ഇതിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.

Advertisement