കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു; 14കാരന്റെ തല ഡസ്‌കിലിടിച്ച്‌ പല്ല് തെറിപ്പിച്ചു; അദ്ധ്യാപകനെതിരെ പരാതി

Advertisement

ജയ്പൂർ: കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞതിന് അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ തല ഡസ്‌കിലിടിച്ച്‌ പല്ല് തെറിപ്പിച്ചെന്ന് പരാതി.

രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു പ്രൈവറ്റ് സ്‌കൂൾ അദ്ധ്യാപകനെതിരെയാണ് പരാതി. സാംയക് എന്ന 14കാരന്റെ മാതാപിതാക്കളാണ് അദ്ധ്യാപകനും സ്‌കൂൾ അധികൃതർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്.

ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് സാംയക് ഉത്തരം നൽകിയതിന്റെ ദേഷ്യത്തിലാണ് ഹിന്ദി അദ്ധ്യാപകനായ കമലേഷ് വൈഷ്ണവ് കുട്ടിയെ ഉപദ്രവച്ചത്. കുട്ടിയുടെ തല ഡസ്‌കിലടിക്കുകയായിരുന്നു അദ്ധ്യാപകൻ. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ മുൻവശത്തെ പല്ല് ഒടിഞ്ഞു.

അദ്ധ്യാപകനോ സ്‌കൂൾ അധികൃതരോ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.