ഹിജാബ് നിരോധനം: മംഗളുരു സർവ്വകലാശാലാ കോളേജുകളിൽ മുസ്ലീം വിദ്യാർത്ഥിനികളുടെ വൻ കൊഴിഞ്ഞുപോക്ക്

Advertisement

മംഗളൂരു: ഹിജാബ് നിരോധനം മൂലം മംഗളൂരു സർവകലാശാലയിലെ കോളേജുകളിൽ മുസ്ലീം വിദ്യാർത്ഥിനികളുടെ കൊഴിഞ്ഞുപോക്ക്. ഈ വർഷം മെയ് മാസത്തിൽ മാത്രം 16ശതമാനം മുസ്ലീം പെൺകുട്ടികളാണ് കോളേജുകളിൽ നിന്ന് ടിസി വാങ്ങി പോയത്.

മംഗളൂരു സർവകലാശാലയിലെ സർക്കാർ, എയ്ഡഡ് കോളേജുകളിലെ രണ്ട്, മൂന്ന് , നാല്, അഞ്ച് സെമസ്റ്ററുകളിലെ വിദ്യാർത്ഥിനികളാണ് കോളേജുകൾ വിട്ടത്.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2020-21 , 2021-22 വർഷങ്ങളിൽ വിവിധ കോഴ്‌സുകളിലായി 900 മുസ്ലീം പെൺകുട്ടികളിൽ 145 പേരും ടിസി വാങ്ങിപോയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള റിപ്പോർട്ട്. ഇവരിൽ ചിലർ ഹിജാബ് അനുവദനീയമായ കോളേജുകളിൽ അഡ്മിഷൻ എടുത്തു. എന്നാൽ മറ്റുചിലർ ഫീസ് അടയ്ക്കാൻ സാധിക്കാത്തത് കാരണമാണ് ടിസി വാങ്ങിയതെന്നാണ് വിവരം.

എന്നാൽ കുടക് ജില്ലയിലെ 113 മുസ്ലീം വിദ്യാർത്ഥിനികൾ അവരുടെ കോളേജുകളിൽ പഠനം തുടരുകയാണ്. ജില്ലയിൽ മം​ഗളുരു സർവകലാശാലയുടെ കീഴിൽ 10 സർക്കാർ, എയ്ഡഡ്, ഇതര കോളേജുകളാണുള്ളത്. എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് സർക്കാർ കോളേജുകളിൽ നിന്നാണ് ടിസി വാങ്ങിയ വിദ്യാർത്ഥിനികൾ കൂടുതൽ. ദക്ഷിണ കന്നഡ, ഉടുപ്പി ജില്ലകളിലായി 39 സർക്കാർ കോളേജുകളും 36 എയ്ഡഡ് കോളേജുകളുമാണുള്ളത്. സർക്കാർ കോളേജായ ഡോ. പി ദയാനന്ദ പൈ പി സതീശ പൈയിൽ 51 മുസ്ലീം പെൺകുട്ടികളിൽ 35 പേരും ടിസി വാങ്ങി. Also Read – ജൂനിയർ എൻടിആറുമായി അമിത് ഷായുടെ യോഗം; നിർണായക തെരഞ്ഞെടുപ്പ് നീക്കമെന്ന് ബിജെപി എയ്ഡഡ് കോളേജുകളിൽ ഉജിരെയിലെ എസ്ഡിഎം കോളേജിലും (11), കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് കോളേജിലുമാണ് (13) ഏറ്റവും കൂടുതൽ മുസ്‌ലിം പെൺകുട്ടികൾ ടിസി വാങ്ങിയത്.

അപ്പോൾ ഈ വിദ്യാർത്ഥികൾ ടിസി എടുത്ത ശേഷം എന്താണ് ചെയ്യുന്നത്? മറ്റൊരു കോളേജിൽ പ്രവേശനം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ മംഗളൂരുവിൽ നടന്ന ‘ഗേൾസ് കോൺഫറൻസിൽ’ ഹിബ ഷെയ്ഖ് പറഞ്ഞു. കാർസ്ട്രീറ്റിലെ സർക്കാർ കോളേജിൽ രണ്ടാം വർഷ ബിഎസ്‌സിക്ക് പഠിക്കുമ്പോൾ ഹിജാബ് വിഷയത്തിൽ കോളേജിൽ നിന്ന് ടിസി വാങ്ങിയ വിദ്യാർത്ഥിയാണ് ഹിബ.