ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

Advertisement

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ രണ്ടാം ദിവസവും സൂചികകൾ നഷ്ടനേരിട്ടു. സെൻസെക്‌സ് 872.28 പോയന്റ് താഴ്ന്ന് 58,773.87ലും നിഫ്റ്റി 267.80 പോയന്റ് നഷ്ടത്തിൽ 17,490.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളതലത്തിൽ മാന്ദ്യ സാധ്യതകൾ വീണ്ടും രൂപപ്പെട്ടതാണ് വിപണിയെ ബാധിച്ചത്. ഏഷ്യൻ, യൂറോപ്യൻ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ശുഭസൂചകമാണെങ്കിലും ഡോളറിന്റെ മുന്നേറ്റവും യുഎസ് ബോണ്ട് ആദായത്തിലെ വർധനവും തിരിച്ചുപോക്കിനുള്ള വഴികളാണ് തുറന്നിട്ടിട്ടുള്ളത്.

ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, അദാനി പോർട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.