ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെപ്പറ്റി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 25 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം; ഛോട്ടാ ​ഷ​ക്കീ​ലി​ന് 20 ല​ക്ഷം

Advertisement

ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നും ഡി ​കമ്പ​നിക്കുമെ​തി​രേ നീ​ക്കം ശ​ക്ത​മാ​ക്കി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി.
ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെപ്പറ്റി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 25 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം എ​ൻ​ഐ​എ പ്ര​ഖ്യാ​പി​ച്ചു.

ദാ​വൂ​ദി​ൻറെ അ​ടു​ത്ത അ​നു​യാ​യി ഛോട്ടാ ​ഷ​ക്കീ​ലി​നെ കു​റി​ച്ച്‌ വി​വ​രം ന​ൽ​കി​യാ​ൽ 20 ല​ക്ഷം രൂപയും സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​നീ​സ് ഇ​ബ്രാ​ഹിം, ജാ​വേ​ദ് പ​ട്ടേ​ൽ, ഇ​ബ്രാ​ഹിം മു​ഷ്താ​ഖ്, അ​ബ്ദു​ൾ റ​സാ​ഖ് മേ​മ​ൻ എ​ന്നി​വ​രെ പ​റ്റി വി​വ​രം ന​ൽ​കി​യാ​ൽ 15 ല​ക്ഷം വീ​ത​വും പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര ശൃം​ഖ​ല​യാ​യ ഡി ​ക​മ്പ​നി നി​ര​വ​ധി ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി നി​ർ​മാ​ണം, ആ​യു​ധ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഡി ​ക​മ്പ​നി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

1993ലെ ​മും​ബൈ സ്ഫോ​ട​ന പ​രമ്പ​ര​ക​ളു​ടെ ആ​സൂ​ത്ര​ക​നും ദാ​വു​ദ് ഇ​ബ്രാ​ഹി​മാ​യി​രു​ന്നു. നേ​ര​ത്തെ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Advertisement