അഹമ്മദാബാദ്: ഗണപതിയുടെ ആകൃതിയിലുള്ള വജ്രക്കല്ലാണ്
ഗുജറാത്തിലെ സൂറത്തില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം. സൂറത്തിലെ കടര്‍ഗം മേഖലയില്‍ കഴിഞ്ഞ 16 വര്‍ഷമായി ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പൊലിമ നല്‍കുന്ന ഈ വജ്രത്തിന്റെ മൂല്യമറിഞ്ഞാല്‍ ഞെട്ടരുത്, 500 കോടി രൂപയാണ് വജ്രഗണപതിയുടെ മൂല്യം .
16 വര്‍ഷം മുന്‍പ് പാണ്ഡവ് കുടുംബമാണ് ഗണപതിയുടെ രൂപത്തിലുള്ള വജ്രം കണ്ടെത്തിയത്. അന്നുമുതല്‍ എല്ലാ വര്‍ഷവും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി പത്തുദിവസം ആരാധനയ്ക്കായി പുറത്തേയ്ക്ക് കൊണ്ടുവരാറുണ്ട്. ഈ വര്‍ഷവും കുടുംബം പതിവ് തെറ്റിച്ചില്ല.
സൂറത്തില്‍ ഡയമണ്ട് ബ്രോക്കര്‍് വേണ്ടി ജോലി ചെയ്യുമ്‌ബോഴാണ് ഗണപതിയുടെ ആകൃതിയിലുള്ള വജ്രം കണ്ടെത്തിയത്. വജ്രത്തിലുള്ള ഗണപതി വിഗ്രഹം വില്‍ക്കാതെ സംരക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
അന്നുമുതല്‍ ഗണേശ ചതുര്‍ത്ഥി ഉത്സവസമയത്ത് ആരാധനയ്ക്കായി ഗണപതി രൂപത്തിലുള്ള വജ്രം പുറത്തേയ്ക്ക് കൊണ്ടുവരാറുണ്ടെന്നും കുടുംബം പറയുന്നു. ഡയമണ്ട് ഓഫ് ഇന്ത്യയില്‍ പരിശോധിച്ചാണ് ഇതിന്റെ മൂല്യം നിര്‍ണയിച്ചത്. 27 കാരറ്റ് വജ്രത്തിന് 500 കോടി രൂപയാണ് മൂല്യം. പത്തുദിവസത്തെ ആരാധനയ്ക്ക് ശേഷം വജ്രം പാല്‍ ഉപയോഗിച്ച് അഭിഷേകം ചെയ്ത ശേഷമാണ് വീണ്ടും ലോക്കറില്‍ വച്ച് സൂക്ഷിക്കാറെന്നും കുടുംബം പറയുന്നു. പ്രത്യേക സുരക്ഷമാണ് ഈ അമൂല്യ വജ്രവിഗ്രഹത്തിന്.