നീലഗിരി. മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട കാട്ടാനക്കുട്ടിയെ അമ്മയാനയോടൊപ്പം ചേര്‍ത്തു. തമിഴ്‌നാട് നീലഗിരിയില്‍ സിങ്കാര വനഭാഗത്ത് കൂട്ടം തെറ്റിയ നാലുമാസം പ്രായമുള്ള ആനക്കുട്ടിയെയാണ് വനംവകുപ്പുകാര്‍ ഏറെ ത്യാഗം സഹിച്ച് അമ്മയാനയോടൊപ്പം ചേര്‍ത്തത്.
5 ദിവസം മുന്‍പാണ് വനംവകുപ്പ് വാച്ചര്‍മാര്‍ വാഴത്തോട്ടം പുഴയോരത്ത് കുട്ടിയാനയെ കണ്ടെത്തിയത്. വനമേഖലയില്‍ ഉണ്ടായ കനത്ത മഴയില്‍ മലവെള്ളപ്പാച്ചിലില്‍ കുട്ടിയാന ഒലിച്ചു പോവുകയായിരുന്നു. കുട്ടിക്കുറുമ്പന്റെ അമ്മയെ തേടിപ്പിടിക്കുന്ന ജോലി ശ്രമകരമായിരുന്നുവെങ്കിലും ഒടുവില് വനപാലകസംഘം വനത്തിനുള്ളില്‍ അമ്മയാനയെ 5 ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു.കണ്ടെത്തി. അനുസരണയോടെ വനം ഗൈഡിന്റെ പിന്നാലെ നടക്കുന്ന ആനക്കുട്ടി നല്ല കാഴ്ചയായിരുന്നു.
അമ്മയാന നില്‍ക്കുന്ന സ്ഥലത്ത് എത്തിച്ച് കാവല്‍ക്കാര്‍ പിന്മാറി. അവന്‍ അമ്മക്കുപിന്നാലേ പോകുന്നത് പാറമുകളില്‍നിന്നും മനുഷ്യസംഘം വീക്ഷിക്കുമ്പോള്‍ അപൂര്‍വമായൊരു സംഭവമുണ്ടായി. .മനുഷ്യന്‍ പോലും ഒരുപകാരത്തിന് നന്ദിപറയാന്‍ മറക്കുന്ന ഇക്കാലത്ത് പാടുപെട്ട് കാടുകയറി ദിവസങ്ങളോളം മുഷിഞ്ഞ വനംവകുപ്പു ജീവനക്കാര്‍ക്ക് കാട്ടുമൃഗം നല്‍കിയ ഹൃദയം നിറഞ്ഞ കാഴ്ചയായി അത്. അമ്മയാനക്കൊപ്പമുണ്ടായിരുന്ന മറ്റൊരാന;ഒരുപക്ഷേ കുട്ടി ക്കുറുമ്പന്റെ ചേട്ടനാവാം, തുമ്പിക്കൈ ഉയര്‍ത്തി വീശി അവര്‍ക്ക് നന്ദി പറഞ്ഞത് അതിശയകരമായ കാഴ്ചയായി