ന്യൂഡല്‍ഹി: ട്വിറ്റര്‍ 45,191 ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. ജൂലൈയിലെ റിപ്പോര്‍ട്ടിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അക്കൗണ്ടുകള്‍ വിലക്കിയതെന്ന് കമ്പനി അറിയിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചത് അടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചതിനാണ് 42,825 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിനാണ് 2366 അക്കൗണ്ടുകള്‍ നിരോധിച്ചത്.