ലഖ്നൗ: സ്റ്റേജ് പരിപാടിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു.
വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. രവി ശർമ എന്ന കലാകാരനാണ് മരിച്ചത്. ഉത്തർപ്രദേശിലാണ് സംഭവം.
ഹനുമാന്റെ വേഷം കെട്ടി പരിപാടി നടത്തുന്നതിനിടെ രവി ശർമ നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ അഭിനയമാണെന്ന് കരുതി കാണികൾ കയ്യടിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാതായതോടെ ആളുകൾ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി പരിപാടി നടത്തുന്ന ട്രൂപ്പിന്റെ ഭാഗമായിരുന്നു രവി ശർമ്മ.