അമ്മ മരത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു, അയൽവാസിയുടെ ‘മന്ത്രവാദം’; 56കാരിയെ മകൻ വെട്ടിക്കൊന്നു

Advertisement

അമ്മ മരത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു, അയൽവാസിയുടെ ‘മന്ത്രവാദം’; 56കാരിയെ മകൻ വെട്ടിക്കൊന്നു

ഹൈദരാബാദ്: സ്ത്രീയെ വെട്ടിക്കൊന്നു. മന്ത്രവാദിയെന്ന സംശയത്തിലാണ് ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആന്ധ്രാപ്രദേശിലെ നെല്ലൂരി സീതാരാമ രാജു ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 56 വയസുളള കുണ്ടല സോമലമ്മയാണ് മരിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞു. ശ്രീനിവാസ റെഡ്ഡിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം പ്രതിയുടെ അമ്മയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചിരുന്നു. അമ്മയുടെ മരണത്തിന് കാരണം സോമലമ്മയുടെ മന്ത്രവാദമാണെന്ന് സംശയിച്ചാണ് ശ്രീനിവാസ റെഡ്ഡി 56കാരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ അമ്മ മരത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റാണ് മരിച്ചത്. നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്.