വാഹനങ്ങളില്‍ ചില ഉപകരണങ്ങള്‍നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Advertisement

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് അലാം പ്രവര്‍ത്തിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ രാജ്യത്ത് നിരോധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. ഇന്നത്തെ കാറുകളില്‍ എല്ലാം യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ തുടര്‍ച്ചയായി അലാം അടിക്കും. പലരും ഇത് ഒഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ക്ലിപ്പിനുള്ളില്‍ ഒരു ചെറിയ ഉപകരണം തിരുകി വെക്കാറുണ്ട്. ഇത്തരം ഉപകരണങ്ങള്‍ രാജ്യത്ത് നിരോധിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.

Advertisement