കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരുടെ ജീവനും വിലയുണ്ടെന്ന് അധികൃതര്‍

Advertisement

ന്യൂഡല്‍ഹി: കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരുടെ ജീവനും വിലയുണ്ടെന്ന് അധികൃതര്‍, മനസിലായത് വ്യവസായിയുടെ ദാരുണ മരണത്തോടെ, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.

നിയമം കര്‍ശനമായി നടപ്പാക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഇടാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ ഘടിപ്പിക്കണമെന്നും 2024 ഓടെ വാഹനം അപകടമരണങ്ങള്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണം ഒരു പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് 18 നും 34 വയസിനും ഇടയിലുളളവരാണ്. കഴിഞ്ഞ 8 വര്‍ഷമായി തനിക്ക് വിജയിക്കാനാവാതെ പോയത് റോഡപകടങ്ങള്‍ കുറയ്ക്കാനാവാത്തതിലാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement