ന്യൂഡൽഹി: അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലറിന് തത്തുല്യമായി കണക്കാക്കുമെന്ന് യുജിസി.
ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്കും പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്കും ഇത് ബാധകമാണ്.
യുജിസി ചട്ടങ്ങൾ അനുസരിച്ച് വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകളെയും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്‌സുകളെയും റെഗുലർ കോഴ്‌സിന് സമാനമായി കണക്കാക്കുമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയ്ൻ അറിയിച്ചു. വിദൂര, ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും രജനീഷ് ജെയ്ൻ വ്യക്തമാക്കി.