ടെക്‌സ്‌റ്റെല്‍ ഷോറൂമില്‍ ഒരു രൂപയ്ക്ക് ഒരു സാരി; വന്‍ ജനപ്രവാഹം

Advertisement

തമിഴ്നാട്: ഒരു രൂപയ്ക്ക് ഒരു സാരി! ഓഫര്‍ കേട്ട സ്ത്രീകള്‍ കടയിലേക്ക് ഇടിച്ചുകയറി. തമിഴ്‌നാട് കൃഷ്ണഗിരിയിലെ ടെക്സ്‌റ്റൈല്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറിലാണ് വന്‍ ജന പ്രവാഹമുണ്ടായത്.


ഒന്നാം വാര്‍ഷിക ദിനത്തില്‍ കടയില്‍ എത്തുന്ന ആദ്യ അഞ്ഞൂറു പേര്‍ക്ക് ഒരു രൂപയ്ക്ക് സാരി നല്‍കും എന്നായിരുന്നു ഓഫര്‍. രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍ ജനാവലിയാണ് ഓഫര്‍ സ്വന്തമാക്കാന്‍ എത്തിയത്. തിരക്കു നിയന്ത്രിക്കാനായി അഞ്ഞൂറോളം ജീവനക്കാരെ ടെക്സറ്റൈല്‍ അധികൃതര്‍ നിയോഗിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പാന്റ്സും ഷര്‍ട്ടും നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതോടൊപ്പം മറ്റനേകം ഓഫറുകളും വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു.

Advertisement