മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ഹെയർ ഡ്രസ്സർ മിലൻ ജാദവ് അന്തരിച്ചു. 15 വർഷമായി താരത്തിന്റെ ഹെയർ ഡ്രസ്സറായിരുന്നു.
മിലന്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് മരണവാർത്ത അറിയിച്ചത്. സിനിമ സെറ്റിലെ ജീവനായിരുന്നു മിലൻ എന്നാണ് അക്ഷയ് കുമാർ കുറിച്ചത്.
വ്യത്യസ്തമായ ഹെയർ സ്റ്റൈലുകൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ട് ആൾകൂട്ടത്തിൽനിന്ന് മാറി നിൽക്കുമായിരുന്നു. എന്റെ ഒരു മുടിയിഴ പോലും സ്ഥാനം മാറിയിട്ടില്ലെന്ന് നീ ഉറപ്പുവരുത്തുമായിരുന്നു. സെറ്റിലെ ജീവൻ, 15 വർഷത്തിലേറെയായി എന്റെ ഹെയർ ഡ്രസ്സർ, മിലൻ ജാദവ്. നീ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഞാൻ നിന്നെ മിസ് ചെയ്യും മിലനോ.- അക്ഷയ് കുമാർ കുറിച്ചു.
തന്റെ മുടി ശരിയാക്കുന്ന മിലനോയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മിലന് ആദരാജ്ഞലികൾ കുറിച്ചിരിക്കുന്നത്.