പൈലറ്റുമാർക്കും കാബിൻ ക്രൂവിനും വീണ്ടും നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധന

Advertisement

ന്യൂഡൽഹി: രാജ്യത്ത് പൈലറ്റുകൾക്കും വിമാനങ്ങളിലെ കാബിൻ ക്രൂവിനുമുള്ള നിർബന്ധിത ബ്രീത്ത് അനലൈസർ പരിശോധനകൾ പുനരാരംഭിക്കുന്നു. അടുത്ത മാസം 15 മുതൽ പരിശോധന വീണ്ടും തുടങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ നേരത്തെ നിർബന്ധിത പരിശോധനകൾ നിർത്തി വച്ചിരുന്നു. കൊവിഡ് വ്യാപന തോത് കുറയുകയും യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഡിജിസിഎ വ്യക്തമാക്കി.

Advertisement