സുഹൃത്തുക്കളായ പത്തൊമ്പതുകാരികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തു

Advertisement

പൂനെ; സുഹൃത്തുക്കളും ഒരേ കെട്ടിടത്തിൽ താമസിക്കുന്നവരുമായ രണ്ടു പെൺകുട്ടികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിൽ ഹദാപ്‌സർ നഗരത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സനിക ഭഗവത് (19), ആകാൻഷ ഗെയ്‌ക്‌വാദ് (19) എന്നിവരാണ് മരിച്ചത്

വൈകിട്ട് ആറരയോടെയാണ് സനികയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഏഴരയോടെ മൃതദേഹം ആംബുലൻസിൽ പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുന്നതിനിടെ സുഹൃത്തായ ആകാൻഷ നാലുനില കെട്ടിടത്തിന്റെ ടെറസിൽനിന്നു ചാടി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ആകാൻഷ ബികോം വിദ്യാർഥിയും സനിക ആനിമേഷൻ കോഴ്‌സ് പഠിക്കുന്നയാളുമാണ്. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.