ബംഗളൂരു: കർണാടകയിൽ ആശുപത്രിയിലെ വൈദ്യുതി നിലച്ച് രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. ഐസിയൂവിൽ വെൻറിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
കർണാടകയിലെ ബെല്ലാരി വിഐഎംഎസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് ആശുപത്രിയിലെ വൈദ്യുതി നിലച്ചത്. മൗല ഹുസൈൻ, ചെട്ടെമ്മ എന്നിവരാണ് അഞ്ചു മിനിറ്റിൻറെ വ്യത്യാസത്തിൽ മരിച്ചത്.
അതേസമയം അതീവ ഗുരുതാരവസ്ഥയിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വൈദ്യുതി നിലച്ചപ്പോഴും വെൻറിലേറ്റർ ജനറേറ്റർ സംവിധാനമുപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഈ
സമയത്ത് മരിച്ചത് തികച്ചും യാദൃശ്ച്ഛികമായാണെന്നുമാണ് അധികൃതരുടെ വാദം.