മുഖ്യമന്ത്രിയുടെ അടുക്കലേക്കും ഓടിയടുത്ത് തെരുവ് നായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

Advertisement

ന്യൂഡല്‍ഹി: സംസ്ഥാനത്ത് രൂക്ഷമായ തെരുവ് നായ പ്രശ്‌നം നേരിടുന്നതിനിടെ ഡല്‍ഹിയില്‍ പി ബി യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ. മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആട്ടിയോടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി എകെജി ഭവനിലെത്തിയപ്പോഴാണ് സംഭവം.
അതേസമയം സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായതോടെ ഹൈക്കോടതിയും രംഗത്തുവന്നിട്ടുണ്ട്. തെരുവു നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.