പഞ്ചാബിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു, പ്രതിഷേധവുമായി സഹപാഠികൾ

Advertisement

ചണ്ഡീഗഡ്: പഞ്ചാബ് ജലന്ധറിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ജലന്ധറിലെ ലവ്‍ലി പ്രൊഫഷണൽ സർവ്വകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.

ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന 21 കാരനായ വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർത്ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് അത്മഹത്യയെന്നാണ് സർവ്വകലാശാല പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.