ചികിത്സയ്ക്ക് പണമില്ലാതെ ആശുപത്രിക്കിടക്കയിൽ നടി ജയകുമാരി

Advertisement

ചെന്നൈ: മലയാളത്തിലടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച മുൻകാലനടി ജയകുമാരി ആശുപത്രിയിൽ.

ഗുരുതര വൃക്ക​രോ​ഗത്തേ തുടർന്ന് ജയകുമാരിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ സർക്കാരാശുപത്രിയിലാണ് ജയകുമാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടിയിപ്പോൾ. നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ സഹായവുമായി എത്തിയിരുന്നു.

മലയാളത്തിൽ തുടക്കം കുറിച്ച്‌ വിവിധ ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജയകുമാരി. 1967-ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തെത്തിയത്. പിന്നീട് പ്രേം നസീറിനൊപ്പം ഫുട്ബോൾ ചാമ്പ്യനിൽ അവതരിപ്പിച്ച ഇരട്ടവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹിന്ദിയിലുമടക്കം അഭിനയിച്ചിട്ടുണ്ട്.