ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ അയച്ചു കൊടുത്തു; ബിഎഡ് വിദ്യാർഥിനിയും ഡോക്ടറും അറസ്റ്റിൽ

Advertisement

ചെന്നൈ: വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പങ്കുവച്ച സംഭവത്തിൽ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോക്ടറും പിടിയിൽ.

ഡോ: ആഷിഖ്, മധുരയിലെ സ്വകാര്യ കോളജിലെ ബിഎഡ് വിദ്യാർഥിനി എന്നിവരെയാണ് മധുരയിലെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി തന്റെ സ്വകാര്യദൃശ്യങ്ങൾ വാട്‌സാപ്പിലൂടെ അയക്കുന്നത് സഹവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡൻ പൊലീസിൽ പരാതി നൽകി. മാർച്ച്‌ മുതൽ പെൺകുട്ടി ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്നദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഉറങ്ങുന്ന ദൃശ്യങ്ങളും പെൺകുട്ടി ആഷിഖിന് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.

പെൺകുട്ടി തന്റെ സ്വകാര്യദൃശ്യങ്ങൾ ആഷിഖിന് അയച്ചിരുന്നു. അതിന് പിന്നാലെ ആഷിഖിന്റെ അഭ്യർഥനെയെ തുടർന്ന് ഹോസ്റ്റലിലെ മറ്റ് പെൺകുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി അയക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അവർ തമ്മിലുള്ള ഫോൺ സംഭാഷണം ഡിലീറ്റ് ചെയ്തതിനാൽ വീഡിയോ അയക്കാൻ തുടങ്ങിയിട്ട് എത്രകാലമായെന്ന് കണ്ടെത്താനായിട്ടില്ല. രണ്ട് ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായും ആഷിഖ് ഈ വിഡിയോ മറ്റാർക്കെങ്കിലോ അയച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.