ഡൽഹി മദ്യനയ കേസ്: മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽ

Advertisement

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ പ്രതിയായ മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽ. സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്.

കെജ്രിവാൾ സർക്കാരിൻറെ വിവാദ മദ്യ നയ രൂപികരണത്തിന് പിന്നിൽ പ്രവർത്തിച്ചതിലൊരാൾ വിജയ് നായരാണെന്നാണ് സിബിഐ കണ്ടെത്തൽ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളു കൂടിയാണ് വിജയ് നായർ. തൃശ്ശൂർ സ്വദേശിയായ വിജയ്നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മദ്യ നയ കേസിലെ അഞ്ചാം പ്രതിയാണ്