കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകുമെന്ന് ആന്റണി

Advertisement

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂർ എംപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘‘രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. സംഘടനാകാര്യങ്ങൾ അടക്കം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്തു. പാർട്ടിക്ക് ഈ കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകും. സമാന മനസ്ക്കരായ പാർട്ടികളുമായി ചേർന്ന് ബിജെപിയെ നേരിടും’’– അദ്ദേഹം പറഞ്ഞു.