സ്വീഡനിലെ കാറിൽ ഡൽഹിയിൽ നിന്നൊരു ടെസ്റ്റ് ഡ്രൈവ്

Advertisement

ന്യൂഡൽഹി: 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ കോൺഗ്രസ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയുടെ ‘ടെസ്റ്റ് ഡ്രൈവ്’.

മൊബൈൽ കോൺഫറൻസിലെ എറിക്‌സൺ ബൂത്തിലിരുന്നാണ് പ്രധാനമന്ത്രി സ്വീഡനിലുള്ള കാർ ഓടിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു. മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ടിരുന്നു. 5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് അവതരിപ്പിക്കുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും.