പഴം ഇറക്കുമതിയുടെ മറവിൽ വൻ ലഹരിക്കടത്ത്, മുംബൈയിൽ മലയാളി അറസ്റ്റിൽ

Advertisement

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് വൻതോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. വിജിൻ വർഗീസ് എന്നയാളാണ് ഡിആർഐയുടെ പിടിയിലായത്.

സെപ്റ്റംബർ 30 ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. 198 കിലോ മെത്തും ഒൻപത് കിലോ കൊക്കെയ്‍നുമാണ് പിടികൂടിയത്.
ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്നായിരുന്നു രേഖകളിൽ കാണിച്ചിരുന്നത്. വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിൻറെ കൂട്ടാളി മൻസൂർ തച്ചാംപറമ്പിനായി ഡിആർഐ തെരച്ചിൽ നടത്തുകയാണ്. മോർ ഫ്രഷ് എക്‍സ്‍പോർട്ട് ഉടമയാണ് മൻസൂർ തച്ചാംപറമ്പ്. ലഹരിക്കടത്തിൽ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മൻസൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആർഐ വ്യക്തമാക്കി. മാസ്ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിൻറെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ്.