15 കാരിയെ കൂട്ടബലാൽ സംഗത്തിന് ഇരയാക്കിയകേസിൽ 3 പേർ അറസ്റ്റിൽ

Advertisement

ഗോൾപാറ. അസ്സമിൽ 15 കാരിയെ കൂട്ടബലാൽ സംഗത്തിന് ഇരയാക്കിയകേസിൽ 3 പേർ അറസ്റ്റിൽ.ഗോൾപാറ ജില്ലയിലെ അഗിയയിലാണ് സംഭവം.സ്കൂളിൽ നിന്നും മടങ്ങും വഴിയാണ് പെൺകുട്ടിയെ പ്രതികൾ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവം പുറത്തറിയിച്ചാൽ കുടുംബത്തെയടക്കം കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ചയത്. ഭയത്തെ തുറന്നു 3 ദിവസം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചില്ല.


പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടു അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഇന്നലെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. പരാതി ലഭിച്ചു മണിക്കൂറുകൾക്കകം മുഴുവൻ പ്രതികളെയും പിടികൂടിയതയായി പോലീസ് ഗോൾപോറ പോലീസ് അറിയിച്ചു