എംജിആറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് അൻപത് വർഷം മുമ്പ് ഇതേ ദിവസം

Advertisement

ചെന്നൈ: അരനൂറ്റാണ്ട് മുമ്പ് ഇതേ ദിവസമാണ് എംജിആറിനെ ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ)യിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയംഗങ്ങളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു നടപടി. പിന്നീട് എന്ത് സംഭവിച്ചു എന്നത് ചരിത്രം.

പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുന്നു എന്നായിരുന്നു അന്ന് ഡിഎംകെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. 1972 ഒക്ടോബർ 11നാണ്ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ചേർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വ്യക്തമാക്കിയിരുന്നു. ഡിഎംകെ നിർവാഹക സമിതിയിലെ 31 അം​ഗങ്ങളിൽ 26 പേരുടെയും ആവശ്യപ്രകാരമാണ് ഇത്തരമൊരു തീരുമാന പാർട്ടി കൈക്കൊണ്ടത്. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ പതിനഞ്ച് ദിവസത്തിനകം കാരണം ബോധിപ്പിക്കാൻ പിന്നീട് പാർട്ടി സെക്രട്ടറി വി ആർ നെടുംചേഴിയൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. പതിനഞ്ച് ദിവസത്തിനകം തന്റെ വിശദീകരണം പാർട്ടി ആസ്ഥാനത്ത് എത്തുമെന്ന് എംജിആർ വ്യക്തമാക്കുകയും ചെയ്തു.
ഈ നാടകീയ നീക്കങ്ങൽ പാർട്ടിക്കുള്ളിൽ ഒരു തുറന്ന പോരിലേക്ക് നയിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിമാരും പാർട്ടി നേതാക്കളും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന എംജിആറിന്റെ പരസ്യപ്രസ്താവനയാണ് ഇതിനെല്ലാം ഇടയാക്കിയത്. ഇദ്ദേഹത്തിന്റെ നടപടി പാർട്ടി മര്യാദകളുടെ ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തി. ഈ ആവശ്യം നേതാക്കൾ പാർട്ടി അധ്യക്ഷനും അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധിക്കും മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. 12 ജി്ല്ലാ സെക്രട്ടറിമാരും പാർ്ട്ടി നിർവാഹക സമിതി അംഗങ്ങൾ കൂടിയായ എട്ട് മന്ത്രിമാരും ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. പരാതി കിട്ടിയതോടെ മുഖ്യമന്ത്രി വി ആർ നെടുംചേഴിയനുമായും മറ്റ് പാർട്ടി അംഗങ്ങളുമായും സംസാരിക്കുകയും രാമചന്ദ്രനെ പുറത്താക്കാൻ ശുപാർശ ചെയ്യുകയുമായിരുന്നു.

പിന്നീട് തമിഴ്‌നാട് രാഷ്്ട്രീയത്തിന്റെ ഗതിവിഗതികൾ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

Advertisement