ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാനാകാത്തതിലും കൂടുതല്‍ തടവുകാരെന്ന് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെയാണ് തടവുകാരുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധന ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
ജയിലുകളിലെ സൗകര്യത്തില്‍ പത്ത് വര്‍ഷത്തിനിടെ 27ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. അതായത് 3.32 ലക്ഷം തടവുകാരെ പാര്‍പ്പിക്കാനാകുന്ന ജയിലുകളില്‍ ഇപ്പോള്‍ 4.25 ലക്ഷം തടവുകാര്‍ക്ക് താമസിക്കാനാകും. എന്നാല്‍ തടവുകാരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നു. പത്ത് വര്‍ഷം മുമ്പ് 3.37 ലക്ഷം തടവുകാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇത് 5.54 ലക്ഷമാണ്. അതായത് തടവുകാരുടെ എണ്ണത്തില്‍ 48ശതമാനം വര്‍ദ്ധനയുണ്ടായിരിക്കുന്നുവെന്ന് അര്‍ത്ഥം. അതായത് ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 112 ശതമാനത്തില്‍ നിന്ന് 130 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
ജയിലുകളിലെ ഈ അമിത സാന്ദ്രത കഴിഞ്ഞ പത്ത് വര്‍ഷമായി ഏറെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വടക്കേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ ഗുരുതരം. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലാണ് ജയിലുകളില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും അധികം തടവുകാരുള്ളത്. ഈ സ്ഥലങ്ങളില്‍ 100 പേര്‍ താമസിക്കേണ്ട ഇടം 180 പേര്‍ പങ്കിടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2011ല്‍ ഇത് കേവലം 60 മുതല്‍ 75 വരെ മാത്രമായിരുന്നു. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതി പരിശോധിച്ചാല്‍ 26 എണ്ണത്തിലും ഇത്തരത്തില്‍ തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി കാണാം.ം